Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Electronics

ആഗോള ഇ​ല​ക്‌ട്രോണി​ക്സ് നി​ർ​മാ​ണ​ ഹബ്ബാകാ​ൻ ഇ​ന്ത്യ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യെ ആ​​ഗോ​​ള ഇ​​ല​​ക്‌ട്രോണി​​ക്സ് നി​​ർ​​മാ​​ണ ഹ​​ബ്ബാ​​ക്കി മാ​​റ്റു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ​​ക്കു വേ​​ഗം കൂ​​ട്ടു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ല​​ക്‌ട്രോണിക്സ് കം​​പോ​​ണ​​ന്‍റ്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് സ്കീ​​മി​​നു (ഇ​​സി​​എം​​എ​​സ്) കീ​​ഴി​​ൽ 22 പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി. ഈ ​​പ​​ദ്ധ​​തി​​ക്കു കീ​​ഴി​​ൽ ന​​ല്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ അം​​ഗീ​​ക​​ര​​മാ​​ണ്. പ​​ദ്ധ​​തി​​ക​​ളി​​ൽ ടാ​​റ്റാ ഇ​​ല​​ക്‌ട്രോണി​​ക്സ്, ഫോ​​ക്സ്കോ​​ണ്‍, ഡി​​ക്സ​​ണ്‍, സാം​​സം​​ഗ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

പു​​തി​​യ അം​​ഗീ​​ക​​രം വ​​ഴി 41,863 കോ​​ടി രൂ​​പ​​യു​​ടെ വ​​ൻ​​കി​​ട നി​​ക്ഷേ​​പ​​വും 2,58,152 കോ​​ടി രൂ​​പ മൂ​​ല്യ​​മു​​ള്ള ഇ​​ല​​ക്‌ട്രോണി​​ക്സ് ഘ​​ട​​ക​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഈ ​​പ​​ദ്ധ​​തി​​ക​​ൾ 33,791 പു​​തി​​യ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നും ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ഘ​​ട​​ക​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി രാ​​ജ്യം മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കു​​മെ​​ന്നും ക​​രു​​തു​​ന്നു. വെ​​റും അ​​സം​​ബ്ലിം​​ഗി​​നു പ​​ക​​രം അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള രാ​​ജ്യ​​ത്തി​​ന്‍റെ ശേ​​ഷി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും ഇ​​ത് പി​​ന്തു​​ണ​​യേ​​കും.

മു​​ന്പ​​ത്തെ പ​​ദ്ധ​​തി​​ക​​ളും നി​​ല​​വി​​ലു​​ള്ള സെ​​മി ക​​ണ്ട​​ക്ട​​ർ പ​​ദ്ധ​​തി​​ക​​ളും പു​​തി​​യ അം​​ഗീ​​കാ​​ര​​ങ്ങ​​ളും ഒ​​ത്തു​​ചേ​​രു​​ന്പോ​​ൾ ഇ​​ല​​ക്‌ട്രോണി​​ക് വി​​ത​​ര​​ണ ശൃം​​ഖ​​ല​​യി​​ലെ ഒ​​രു പ്ര​​ധാ​​ന ശ​​ക്തി​​യാ​​യി മാ​​റാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​ത്തി​​ന് ഈ ​​നീ​​ക്കം ക​​രു​​ത്തു​​പ​​ക​​രു​​ന്നു.

ആ​​പ്പി​​ളി​​ന്‍റെ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​ക​​ൾ നി​​ക്ഷേ​​പം ഉ​​യ​​ർ​​ത്തും

ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ ആ​​പ്പി​​ളി​​ന്‍റെ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​യി​​ലു​​ള്ള ക​​ന്പ​​നി​​ക​​ൾ വ​​ൻ​​തോ​​തി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്തും. നി​​ക്ഷേ​​പ​​ത്തി​​ന്‍റെ​​യും തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​ടെ​​യും വ​​ലി​​യൊ​​രു ഭാ​​ഗം ഇ​​ന്ത്യ​​യി​​ൽ ഉ​​ത്പാ​​ദ​​നം വ്യാ​​പി​​പ്പി​​ക്കു​​ന്ന ക​​ന്പ​​നി​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും. ഈ ​​വി​​ത​​ര​​ണ​​ക്കാ​​രി​​ൽ പ​​ല​​രും ആ​​പ്പി​​ളി​​ന്‍റെ ആ​​ഗോ​​ള വി​​ത​​ര​​ണ ശൃം​​ഖ​​ല​​യു​​ടെ ഭാ​​ഗ​​മാ​​കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ൽ ചി​​ല ക​​ന്പ​​നി​​ക​​ൾ ഘ​​ട​​ക​​ഭാ​​ഗ​​ങ്ങ​​ൾ അ​​ന്താ​​രാ​​ഷ്‌ട്ര ത​​ല​​ത്തി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്നു. മ​​ദ​​ർ​​സ​​ണ്‍ ഇ​​ല​​ക്‌ട്രോ​​ണി​​ക് കം​​പോ​​ണ​​ന്‍റ്, ടാ​​റ്റാ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, എ​​ടി​​എ​​ൽ ബാ​​റ്റ​​റി ടെ​​ക്നോ​​ള​​ജി ഇ​​ന്ത്യ, ഫോ​​ക്സ്കോ​​ണ്‍ -യു​​ഷാ​​ൻ ടെ​​ക് ഇ​​ന്ത്യ, ഹി​​ൻ​​ഡാ​​ൽ​​കോ ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യാ​​ണ് ആ​​പ്പി​​ളി​​ന്‍റെ ഈ ​​ശൃം​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ ക​​ന്പ​​നി​​ക​​ൾ.

കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

ഈ ​​അം​​ഗീ​​ക​​രി​​ച്ച പ​​ദ്ധ​​തി​​ക​​ൾ ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ക​​ർ​​ണാ​​ട​​ക, ഹ​​രി​​യാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ്, ത​​മി​​ഴ്നാ​​ട്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, രാ​​ജ​​സ്ഥാ​​ൻ, മ​​ഹാ​​രാ​​ഷ്‌ട്ര എന്നീ എ​​ട്ടു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി​​ട്ടാ​​ണ് വ്യാ​​പി​​ക്കു​​ക. ഇ​​ല​​ക്‌ട്രോണി​​ക്സ് ഘ​​ട​​ക​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി നി​​ൽ​​ക്കാ​​തെ മ​​റ്റ് ഭാ​​ഗ​​ത്തേ​​ക്കും വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് കൂ​​ടു​​ത​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഈ ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് കേ​​ന്ദ്ര ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

അം​​ഗീ​​കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു​​കൊ​​ണ്ട് ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ, പി​​ന്തു​​ണ ന​​ൽ​​കു​​ന്ന ന​​യ​​ങ്ങ​​ൾ, അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള ന​​ട​​പ്പി​​ലാ​​ക്ക​​ൽ എ​​ന്നി​​വ​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വ​​ലി​​യ ശ്ര​​ദ്ധ​​യാ​​ണ് ന​​ൽ​​കു​​ന്ന​​തെ​​ന്ന് കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് പ​​റ​​ഞ്ഞു.

നി​​ക്ഷേ​​പം ഉ​​യ​​രു​​ക മൊ​​ബൈ​​ൽ എ​​ൻ​​ക്ലോ​​സ​​റു​​ക​​ൾ​​ക്ക്

ഏ​​റ്റ​​വും പു​​തി​​യ ബാ​​ച്ചി​​ൽ കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പം വ​​രു​​ന്ന​​ത്. മൂ​​ന്നു പ്രോ​​ജ​​ക്ടു​​ക​​ളി​​ലാ​​യി 27,166 കോ​​ടി രൂ​​പ​​യു​​ടെ ഇ​​തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്ക​​പ്പെ​​ടു​​ക. പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് ബോ​​ർ​​ഡ് (പി​​സി​​ബി) മേ​​ഖ​​ല​​യി​​ൽ ഒ​​ന്പ​​ത് പ്രോ​​ജ​​ക്ടു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 7,377 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ഉ​​ൾ​​പ്പെ​​ടു​​ന്നു. ലി​​ഥി​​യം അ​​യ​​ണ്‍ സെ​​ൽ പ​​ദ്ധ​​തി​​ക്കാ​​യി 2922 കോ​​ടി രൂ​​പ നി​​ക്ഷേ​​പി​​ക്കും.

അം​​ഗീ​​ക​​രി​​ച്ച നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ഉ​​പ​​യോ​​ഗ​​പ്ര​​ദ​​മാ​​കു​​ന്ന 11 ഉ​​ത്പ​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്നു. അ​​ഞ്ചെ​​ണ്ണം അ​​ടി​​സ്ഥാ​​ന ഘ​​ട​​ക​​ങ്ങ​​ളാ​​ണ് പി​​സി​​ബി​​ക​​ൾ, ക​​പ്പാ​​സി​​റ്റ​​റു​​ക​​ൾ, ക​​ണ​​ക്ട​​റു​​ക​​ൾ, എ​​ൻ​​ക്ലോ​​സ​​റു​​ക​​ൾ, ലി​​ഥി​​യം അ​​യ​​ണ്‍ സെ​​ല്ലു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ​​വ. മൂ​​ന്നു സ​​ബ്അ​​സം​​ബ്ലി​​ക​​ളി​​ൽ കാ​​മ​​റ മൊഡ്യൂ​​ഡു​​ക​​ൾ, ഡി​​സ്പ്ലേ മൊ​​ഡ്യൂ​​ളു​​ക​​ൾ, ഓ​​പ്ടി​​ക്ക​​ൽ ട്രാ​​ൻ​​സീ​​വ​​റു​​ക​​ൾ എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. മൂ​​ന്നു സ​​പ്ലൈ ചെ​​യി​​ൻ ഇ​​ന​​ങ്ങ​​ളി​​ൽ അ​​ലു​​മി​​നി​​യം എ​​ക്സ്ട്രൂ​​ഷ​​ൻ, ആ​​നോ​​ഡ് മെ​​റ്റീ​​രി​​യ​​ൽ, ലാ​​മി​​നേ​​റ്റ് എ​​ന്നി​​വ​​യും.

ഈ ​​ഘ​​ട​​ക​​ങ്ങ​​ൾ മൊ​​ബൈ​​ൽ നി​​ർ​​മാ​​ണം, ടെ​​ലി​​കോം, ക​​ണ്‍​സ്യൂ​​മ​​ർ ഇ​​ല​​ക്‌ട്രോ ണി​​ക്സ്, ഓ​​ട്ടോ​​മോ​​ട്ടീ​​വ് ഇ​​ല​​ക്‌ട്രോണി​​ക്സ്, സ്ട്രാ​​റ്റെ​​ജി​​ക് ഇ​​ല​​ക് ട്രോ​​ണി​​ക്സ്, ഐ​​ടി ഹാ​​ർ​​ഡ്‌വേ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

മു​​ൻ ഇ​​സി​​എം​​എ​​സു​​ക​​ൾ

2025 ന​​വം​​ബ​​റി​​ൽ പ്ര​​ഖ്യാ​​പി​​ച്ച മു​​ൻ ഇ​​സി​​എം​​സ് ഘ​​ട്ട​​ത്തി​​ൽ 7,172 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​വും 65,111 കോ​​ടി രൂ​​പ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​വും 11,808 നേ​​രി​​ട്ടു​​ള്ള തൊ​​ഴി​​ലും ഉ​​ൾ​​പ്പെ​​ടു​​ള്ള 17 നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി. ഒ​​ക്ടോ​​ബ​​റി​​ലെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 5,532 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ഉ​​ൾ​​പ്പെ​​ടു​​ന്ന ഏ​​ഴു പ​​ദ്ധ​​തി​​ക​​ളാ​​ണ്ടാ​​യി​​രു​​ന്ന​​ത്.

വ​​ൻ ക​​ന്പ​​നി​​ക​​ൾ

പു​​തി​​യ അം​​ഗീ​​കാ​​ര​​ങ്ങ​​ളി​​ൽ ഫോ​​ക്സ്കോ​​ണി​​ന്‍റെ ത​​മി​​ഴ്നാ​​ട് പ്രോ​​ജ​​ക്ട് മൊ​​ബൈ​​ൽ ഫോ​​ണ്‍ എ​​ൻ​​ക്ലോ​​സ​​റു​​ക​​ൾ നി​​ർ​​മി​​ക്കും. ഇ​​ത് 16200 തൊ​​ഴി​​ൽ സൃ​​ഷ്ടി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സി​​ന്‍റെ എ​​ൻ​​ക്ലോ​​സ​​ർ പ്രോ​​ജ​​ക്ട് 1500 തൊ​​ഴി​​ൽ ന​​ല്കു​​മെ​​ന്നും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഡി​​ക്സ​​ണ്‍ ടെ​​ക്നോ​​ജീ​​സ്, ഹി​​ൻ​​ഡാ​​ൽ​​കോ ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യും ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു.

അം​​ഗീ​​കാ​​രം ല​​ഭി​​ച്ച ക​​ന്പ​​നി​​ക​​ളി​​ൽ എ​​പി​​ടോം കം​​പോ​​ണ​​ന്‍റ്സ്, ഡെ​​ക്കി ഇ​​ല​​ക്‌ട്രോണി​​ക്സ്, ഇ​​ന്ത്യ സ​​ർ​​ക്യൂ​​ട്സ്, ബി​​പി​​എ​​ൽ ലി​​മി​​റ്റ​​ഡ്, വി​​പ്രോ ഹൈ​​ഡ്രോ​​ളി​​ക്സ്, എ​​ടി​​എ​​ൽ ബാ​​റ്റ​​റി ടെ​​ക്നോ​​ള​​ജി ഇ​​ന്ത്യ, മ​​ദ​​ർ​​സ​​ണ്‍ ഇ​​ല​​ക്‌ട്രോണി​​ക് കം​​പോ​​ണ​​ന്‍റ്സ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ 15 എ​​ണ്ണ​​മാ​​ണു​​ള്ള​​ത്.

Latest News

Up